പത്തിരി മുതൽ പരിപ്പ് വട വരെ നിർമ്മാണം വൃത്തിഹീനമായ സാഹചര്യത്തിൽ റെയ്ഡിലെ ഞെട്ടിക്കുന്ന കാഴ്കൾ കണ്ടിരിക്കണം

കോഴിക്കോട് നഗരത്തിലെ ലഘുഭക്ഷണ നിർമ്മാണ കേന്ദ്രങ്ങളിലും തൊടുപുഴ നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഹെൽത്ത് ഇൻസ്പെക്ടർമാരും നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഹോട്ടലുകളിൽ കയറി ജീവിതത്തിൽ ഒരിക്കലും കഴിക്കാൻ പോലും അറച്ചു പോകുന്ന രീതിയിലാണ് ഇവിടെയൊക്കെ ഭക്ഷണങ്ങൾ കണ്ടെത്തിയത്.

എലി ഓടിക്കളിക്കുന്ന സ്‌റ്റോർ റൂം. ചീഞ്ഞ ചിക്കൻ, പഴകിയ മുട്ട, പാകം ചെയ്‌ത ഭക്ഷണപദാർഥങ്ങളോടു ചേർന്നിരിക്കുന്ന അഴുകിയ പച്ചക്കറികൾ. മാളത്തിലൂടെ തലനീട്ടുന്ന എലികൾ. ഈ ‘സ്‌പെഷൽ’ ദൃശ്യങ്ങൾ നഗരത്തിലെ ഓടകളിൽ നിന്നല്ല. ജനം കാശുകൊടുത്തു ഭക്ഷണം കഴിക്കുന്ന ചില ഹോട്ടലുകളിലേതാണ്.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥരും ഹെൽത്ത് ഇൻസ്‌പെക്‌ടർമാരും കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ വിവിധ ഭക്ഷണശാലകളിൽ പരിശോധനയ്‌ക്ക് എത്തിയപ്പോൾ കണ്ട കാഴ്‌ചകളാണിത്. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയ ഹോട്ടലുകളിൽ കണ്ടെത്തിയത്

∙ പൊട്ടിപ്പൊളിഞ്ഞ് വൃത്തിഹീനമായ അടുക്കള
∙ കഴുകാത്ത പാചക പാത്രങ്ങൾ

∙ അടുക്കളയോട് ചേർന്നു ശുചിമുറികൾ

∙ വൃത്തിയും വെടിപ്പുമില്ലാത്ത പാചകത്തൊഴിലാളികൾ

∙ ഭക്ഷണം ആഴ്ചകൾക്ക് മുമ്പേ പാകം ചെയ്ത് ഫ്രിജിൽ സൂക്ഷിക്കുകയും ആവശ്യക്കാർ എത്തുന്ന മുറയ്ക്ക് ചൂടാക്കി നൽകുകയും ചെയ്യുന്നു

വൃത്തിക്കുറവും പഴകിയ ഭക്ഷണം വിളമ്പിയതും ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു രണ്ടു ലക്ഷത്തിലേറെ രൂപയാണു ജില്ലയിലെ ഹോട്ടലുകളിൽനിന്നു കഴിഞ്ഞ നാലുമാസത്തിനുള്ളിൽ പിഴയായി ഈടാക്കിയത്. ആ മാസം മാത്രം 80,000 രൂപ സർക്കാർ ഖജനാവിലേക്കു പിഴയായി ഹോട്ടലുകൾ അടച്ചു.
എന്നാൽ എത്ര വലിയ പിഴവ് ഹോട്ടലുകളിൽ കണ്ടെത്തിയാലും ഈടാക്കാനാവുന്ന ഏറ്റവും കൂടിയ തുക ഒരു ലക്ഷം വരെ മാത്രമാണ്. പലപ്പോഴും പതിനായിരം രൂപയിൽ ഒതുങ്ങുന്നു പിഴയിടൽ വഴിപാട്. കണ്ടെത്തിയ പിഴവിന്റെ വലുപ്പം, അതുകൊണ്ട് ജനങ്ങൾക്കുണ്ടായ ദോഷം, ഹോട്ടലുകാരുടെ ലാഭം, ഹോട്ടലിന്റെ വലുപ്പം എന്നിവയൊക്കെ കണക്കിലെടുത്താണ് പിഴ നിശ്ചയിക്കുന്നത്.

എത്ര മുന്നറിയിപ്പു നൽകിയാലും വൃത്തിയില്ലാതെ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുകയും വിളമ്പുകയും ചെയ്യുന്ന ഹോട്ടലുകൾ ഇപ്പോഴും ജില്ലയിലുണ്ട്. മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾപോലും തലകുനിക്കേണ്ടിവരുന്നതും ഇത്തരക്കാർ കാരണമാണെന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പറയുന്നു.

പല ഹോട്ടലുകളിലെയും ഫ്രീസറുകളുടെ അവസ്ഥ പരിതാപകരമാണെന്നാണു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പ്രത്യേകം പ്രത്യേകം ഫുഡ് ഗ്രേഡ് പാത്രങ്ങളിൽ മാത്രം സൂക്ഷിക്കാൻ അനുവാദമുള്ള മത്സ്യം, മാംസം തുടങ്ങിയവ വെറുതേ പ്ലാസ്റ്റിക് കവറുകളിൽ കെട്ടി കൂട്ടിയിട്ടിരിക്കുന്ന ഹോട്ടലുകളുണ്ട്. പച്ചക്കറികൾക്കൊപ്പം മാംസം സൂക്ഷിക്കരുതെന്നും പാചകം ചെയ്ത ഭക്ഷണവും പാചകം ചെയ്യാനുള്ളവയും ഒരുമിച്ചുവയ്ക്കരുതെന്നും നിർദേശമുണ്ടെങ്കിലും ഇവയൊപ്പം പലപ്പോഴും ഹോട്ടലുകൾ പാലിക്കാറേയില്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പു ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് നഗരത്തിലെ ലഘു ഭക്ഷണ നിർമ്മാണ ശാലകളിലെ അവസ്ഥ കാണേണ്ടത് തന്നെയാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കുന്ന പരിപ്പ് വട ഉഴുന്ന് വട പത്തിരിയും പോലെയുള്ള പലഹാരങ്ങൾ നഗരത്തിലെ ചെറുകിട ഹോട്ടലുകൾക്കും ബേക്കറികൾക്കും ലഘു ഭക്ഷണങ്ങൾ എത്തിക്കുന്നതും ഇവിടെ നിന്ന് തന്നെയാണ് നാല് ഭക്ഷണ നിർമ്മാണ ശാലകൾ അടച്ചു പൂട്ടി ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

വീഡിയോ കാണാം

shares