ഇന്ന്‍ കാണുന്ന ക്രിക്കറ്റ്, അത് ഇങ്ങനെ ആയിരുന്നില്ല, ഇങ്ങനെ ആയതിന് പിന്നില്‍ ഒരു കഥയുണ്ട്, വായിക്കു….

ക്രിക്കറ്റ് മൈതങ്ങളില്‍ കൃതിമ വെളിച്ചവും നിറമുള്ള ജഴ്സിയും പരസ്യങ്ങളും എല്ലാം എത്തിയത് എങ്ങനെ..?

ഇന്ന് നമ്മള്‍ കാണുന്ന ക്രിക്കറ്റ് വളരെ വര്‍ണാഭമായ കളിയാണ്‌ പണ്ടുകാലത്ത് അത് പരമ്പരാഗത വെള്ള വസ്ത്രം മാത്രം ധരിച് പിച്ചില്‍ കളിക്കുന്ന ഒരു കളി ആയിരുന്നു. പക്ഷെ മാറ്റങ്ങള്‍ അനിവാര്യം എന്ന തോനുന്ന സമയത്ത് ഒരു ഓസ്ട്രേലിയന്‍ മാധ്യമ വ്യവസായിയുടെ കഴിവും ബുദ്ധിയുമാണ് ഈ മാറ്റത്തിനു കാരണം.

അദ്ധേഹത്തിന്‍റെ പേരാണ് കെറി ഫ്രാന്‍സിസ് ബുള്‍ മോര്‍ പാക്കര്‍.

ആഷസ് പരമ്പരയുടെ സംരക്ഷണാവകാശം 1977 ല്‍ പാക്കറുടെ സ്വന്തം ചാനലായ ചാനല്‍ 9 നു മാത്രമായി ലഭിക്കാതെ പോയതാണ് എല്ലാത്തിനും തുടക്കം ആകുന്നത്.

അതില്‍ നിരാശനായ പാക്കര്‍ അതെ വര്ഷം തന്നെ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കളിക്കാരെ വിലക്കെടുത്ത് സ്വന്തമായി ഏകദിന മത്സരങ്ങള്‍ക്ക് തയ്യാറെടുത്തു. ലോക സീരിസ് ക്രിക്കറ്റ് എന്ന പരമ്പരയുടെ തുടക്കവും അതായിരുന്നു. പക്ഷെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയും ആവേശവും ഇന്ത്യ ഓസ്ട്രേലിയ പരമ്പരയില്‍ ആയിരുന്നു. അത് പാക്കര്‍ക്ക് തിരിച്ചടിയായി.

 

അടുത്ത വര്ഷം തന്നെ ( 1978 ) ലോക സീരിസ് രണ്ടാം മത്സരവുമായി പാക്കര്‍ ഒരുങ്ങി. കാണികളെ എങ്ങനെ എങ്കിലും മൈതാനത്തേക്ക് ഒഴുക്കുവാന്‍ ഉള്ള വഴികള്‍ ആലോചിച്ചു.

അങ്ങനെ പരമ്പരഗത ക്രിക്കറ്റ് വഴിമാറി പുതിയ ആശയങ്ങള്‍ കടന്നു വരാന്‍പോകുന്നു, മത്സരങ്ങള്‍ക്ക് നിരവധി പരസ്യങ്ങള്‍ ടിവികളിലും പത്രങ്ങളിലും നിറഞ്ഞു കളിക്കാരെ താരങ്ങള്‍ ആക്കി, ടിക്കറ്റ് വില്പന കമ്പ്യൂട്ടര്‍വല്‍കരിച്ചു.
അങ്ങനെ പുതിയ ക്രിക്കറ്റിനു തുടക്കമായി, ലോകത്ത് ആദ്യമായി അങ്ങനെ 1978ല്‍ നവംബര്‍ 28 നു രാത്രിയും പകലുമായി ( Day-night ) മത്സരം അരങ്ങേറി.

വേദി സിഡ്നിയിലെ പഴയ ക്രിക്കറ്റ് മൈതാനം, ഏറ്റുമുട്ടുന്നത് ആതിഥേയരായ ഓസ്ട്രേലിയയും കറുത്തകുതിരകളായ വെസ്റ്റ്‌ ഇന്‍ഡീസും. നിരവധി ഫ്ലെഡ്ലിറ്റ് ടവറുകള്‍ ഒരുങ്ങി അതിന്‍റെ പ്രകാശത്തില്‍ മൈതാനം മുങ്ങി, പന്തിന്റെ നിറം വെള്ള ആയി, സൈറ്റ് സ്ക്രീന്‍ കരുത്ത് വന്നു, എല്ലാത്തിലും വ്യത്യസ്തമായി കളിക്കാരില്‍ പരമ്പരാഗത വെള്ള ജെഴ്സിക്ക് പകരം പല നിറത്തില്‍ മുങ്ങിയ ജേഴ്സികള്‍ വന്നു.

അങ്ങനെ ക്രിക്കറ്റ് ലോകത്തിനു പുതിയമാറ്റത്തിന്‍റെ വിപ്ലവം കുറിച്ചു..

 

26 December 2005 ല്‍ കിഡ്നി സമ്പന്തമായ അസുഖം ബാധിച്  പാക്കര്‍ മരണമടഞ്ഞു

 

കടപ്പാട് വിക്കിപീഡിയ & മലയാള മനോരമ

shares