മകളെ ടീ ഷർട്ടിലാെതുക്കി അച്ഛൻ; ഇരുവരും മരണത്തീരത്ത്; ലോകം കരഞ്ഞ ചിത്രം

ലോകത്തിനെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു നോവ് ചിത്രം. യുഎസ്- മെക്സിക്കോ അതിര്‍ത്തിയിൽ നിന്നുമാണ് കുടയേറ്റത്തിന്റെ ഇൗ കണ്ണീർ ചിത്രം പുറത്തുവരുന്നത്. വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ഒരു പിതാവിന്റെയും മകളുടെയും ചിത്രമാണിത്. യുഎസിലേക്കു കുടിയേറാൻ ശ്രമിച്ച് അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡ് തീരത്തായിരുന്നു ഇവരുടെ ദാരുണാന്ത്യം. കമിഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങള്‍.

മരണത്തിലേക്കു വഴുതി വീഴുമ്പോഴും ആൽബർട്ടോ മാർട്ടിനെസ് റാമിറസ് (25) എന്ന അച്ഛൻ തന്റെ പൊന്നോമന മകൾ രണ്ട് വയസുകാരി വലേരിയയെ തന്റെ ഷർട്ടിന്റെ ഉള്ളിലേക്ക് ചേർത്തു പിടിച്ചിരുന്നു. അച്ഛന്റെ ടീ ഷര്‍ട്ടിനുള്ളിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു വലേരിയയുടെ മൃതദേഹം കണ്ടെത്തിയത്.

യുഎസിൽ അഭയം കിട്ടാനുള്ള ശ്രമങ്ങൾ നിഷ്ഫലമായപ്പോഴാണ് റിയോ ഗ്രാൻഡ് നദി നീന്തിക്കടക്കാൻ തീരുമാനിച്ചത്. ഏപ്രില്‍ മൂന്നിന് എല്‍ സാല്‍വദോറില്‍നിന്ന് യുഎസ് ലക്ഷ്യമാക്കി പുറപ്പെട്ടതാണ് റാമിറസിന്റെ കുടുംബം. അപകടത്തിൽപ്പെട്ടാലും കുഞ്ഞുമകൾക്ക് ഒന്നും സംഭവിക്കാതിരിക്കാൻ ടീ ഷർട്ടിനുള്ളിൽ വലേരിയയെ ചേർത്തു പിടിച്ചാണ് ആ അച്ഛൻ നീന്തിതുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

‘നമുക്കു തിരിച്ചു പോകാമെന്നും നദി നീന്തിക്കടക്കരുതെന്നും താൻ കെഞ്ചിപ്പറഞ്ഞെന്നും വീടുണ്ടാക്കാനും മെച്ചപ്പെട്ട ജീവിതത്തിനും പണം വേണമെന്നും ഇനി തിരിച്ചുപോക്കില്ലെന്നു പറഞ്ഞാണു മകളെയും ചേർത്തു പിടിച്ച് നദിയിൽ ഇറങ്ങിയതെന്നും’ കണ്ണീരോടെ റാമിറസിന്റെ മാതാവു പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒപ്പമുണ്ടായിരുന്ന റാമിറസിന്റെ ഭാര്യ ടാനിയ നീന്തി രക്ഷപ്പെട്ടു.

ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നതു നോക്കിനിൽക്കാനെ തനിക്കു കഴിഞ്ഞുള്ളൂവെന്നു ടാനിയ കണ്ണീരോടെ പറയുന്നു. കുടിയേറ്റം വ്യാപകമായതോടെ അതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കണമെന്ന നയമാണ് ട്രംപ് പിന്തുടരുന്നത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവരും.

അതാണ്‌ അപകടം പിടിച്ച പാതകളിലൂടെ നീങ്ങാന്‍ കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്നതെന്നാണ് ആരോപണം. യുഎസിൽ അഭയം കിട്ടാനുള്ള ശ്രമങ്ങൾ നിഷ്ഫലമായപ്പോഴാണ് റിയോ ഗ്രാൻഡ് നദി നീന്തിക്കടക്കാൻ തീരുമാനിച്ചത്. ഏപ്രില്‍ മൂന്നിന് എല്‍ സാല്‍വദോറില്‍നിന്ന് യുഎസ് ലക്ഷ്യമാക്കി പുറപ്പെട്ടതാണ് റാമിറസിന്റെ കുടുംബം. അപകടത്തിൽപ്പെട്ടാലും കുഞ്ഞുമകൾക്ക് ഒന്നും സംഭവിക്കാതിരിക്കാൻ ടീ ഷർട്ടിനുള്ളിൽ വലേരിയയെ ചേർത്തു പിടിച്ചാണ് ആ അച്ഛൻ നീന്തിതുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

shares