കളിച്ചുകൊണ്ടിരുന്ന പിഞ്ചു കുഞ്ഞിന്റെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു

നെടുമങ്ങാട്: വീട്ടിൽ കളിക്കുകയായിരുന്ന രണ്ടര വയസുകാരന് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. പത്താംകല്ല് വി.ഐ.പിയിൽ നാന ഹൗസിൽ അസ്‌ലം – അഥീന ദമ്പതികളുടെ മകൻ അയാനാണ് പരിക്കേറ്റത്. കുഞ്ഞിന്റെ കൈവിരൽ നായ കടിച്ചെടുത്തു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. വീട്ടിലെ മുറിയിൽ കളിക്കുകയായിരുന്ന കുഞ്ഞിന്റെ നിലവിളി കേട്ട് അഥീന ഓടിയെത്തിയപ്പോൾ തെരുവ് നായ ആക്രമിക്കുന്നതാണ് കണ്ടത്. തുടർന്ന് ഓടിക്കാൻ ശ്രമിച്ചപ്പോൾ നായ അഥീനയ്‌ക്ക് നേരെ തിരിഞ്ഞു. ഇവരുടെ നിലവിളി കേട്ടെത്തിയവരാണ് നായയെ ഓടിച്ചത്.

കുട്ടിയെ ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് പ്ലാസ്റ്റിക് സർജറി നടത്തി. കുഞ്ഞ് അപകടനില തരണം ചെയ്‌തതായി ഡോക്‌ടർമാർ അറിയിച്ചു.

shares