ബസിലെ സീറ്റിൽ ഒപ്പമിരുന്നു യുവതി പരാതി നൽകി ലൈവ് ഇട്ട് യാത്രികർ വീഡിയോ വൈറൽ

Loading...

കെ.എസ്.ആർ.ടി.സി ബസിന്റെ ഒഴിഞ്ഞുകിടന്ന ജനറൽ സീറ്റിലിരുന്ന സഹയാത്രികനെതിരെ യുവതി പരാതി നൽകി. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കുട്ടനാട് സ്വദേശി മനുപ്രസാദ് (33) എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. സംഭവമിങ്ങനെ:

ചങ്ങൻകുളങ്ങരയിൽ നിന്നാണ് മനുപ്രസാദ് ബസിൽ കയറുന്നത്. ഒരു കാലിന് വൈകല്യമുള്ള മനുപ്രസാദ് ഒഴിഞ്ഞുകിടന്ന സീറ്റിലിരുന്നു. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി ഇയാളോടെ കയർത്ത് സീറ്റിൽ നിന്നും മാറി നിന്നു. എന്നിട്ട് ഭർത്താവിനെ വിളിച്ച് വിവരം പറഞ്ഞു. യുവതിയുടെ ഭർത്താവ് പൊലീസുകാരനാണ്. ബസ് ഹരിപ്പാട് ബസ്സ്റ്റാൻഡിൽ എത്തിയ ഹൈവേപൊലീസ് യുവാവിനെ ക്സറ്റഡിയിലെടുത്തു. യുവാവിനെ കസ്റ്റഡിയിലെടുത്തതിനെതിരെ യാത്രക്കാർ പ്രതികരിച്ചു.

Loading...

യുവാവ് മോശമായി പെരുമാറിയിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. കാലിന് വേദനയുള്ളത് കൊണ്ട് നീട്ടിവെയ്ക്കാനായിട്ടാണ് യുവാവ് സീറ്റിലിരുന്നത്. അതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും യാത്രക്കാർ പറയുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യുവതിയോടും യുവാവിനോടും ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞിരുന്നു. മനുപ്രസാദ് എത്തിയെങ്കിലും യുവതി എത്തിയില്ല.

വൈറലാകുന്ന യാത്രക്കാരുടെ വീഡിയോ കാണാം

Loading...

Loading...
Loading...
shares