കല്യണം കാണാൻ എത്തിയപ്പോൾ അനീഷ് അറിഞ്ഞിരുന്നില്ല അത് തന്റെ കല്യാണം തന്നെ ആയിരിക്കുമെന്ന്

Loading...

കല്യണം കാണാൻ എത്തിയപ്പോൾ അനീഷ് അറിഞ്ഞിരുന്നില്ല അത് തന്റെ കല്യാണം തന്നെ ആയിരിക്കുമെന്ന്. ബന്ധുവായ ബിജി മോളുട കല്യാണം കെങ്കേമമാക്കാൻ എത്തിയ അനീഷ് തിരിച്ച് പോയത് ബിജി മോളെ തന്നെ വിവാഹം കഴിച്ച്. മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിൽ ദിലീപിന്റെ കല്യാണം പോലെ ആയിരുന്നു അനീഷിന്റെയും വിവാഹം കഴിഞ്ഞത്.

വിഴിഞ്ഞത്തെ പെരിങ്ങമല ശ്രീനാരായണ ജയന്തി വിവാഹ മണ്ഡപത്തിലായിരുന്നു സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ കല്യാണക്കഥ അരങ്ങേറിയത്. വിവാഹത്തിന് പെൺകുട്ടി ഒരുങ്ങിയിറങ്ങി മണ്ഡപത്തിലെത്തിയിട്ടും മുഹൂർത്തമായിട്ടും ചെക്കനെ കാണാത്തപ്പോൾ അന്വേഷിച്ചപ്പോഴായിരുന്നു വരൻ മുങ്ങിയ കാര്യം പെൺവീട്ടുകാർ അറിയുന്നത്.

Loading...

വീട്ടുകാർ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് ബന്ധുവായ അനീഷിനെ ശ്രദ്ധിക്കുന്നത്. വിവാഹ പ്രായമായ അനീഷ് ബന്ധുവുമായ അനീഷ് കല്യാണം അടിപൊളിയാക്കുന്നതിന്റെ തിരക്കിലായിരുന്നു. അനീഷിനോട് പെട്ടന്ന് കാര്യം അവതരിപ്പിച്ചപ്പോൾ ഒന്ന് അമ്പരന്നെങ്കിലും കല്യാണത്തിന് സമ്മതിക്കുകയായിരുന്നു.

ബിജിമോളോട് കാര്യം അവതരിപ്പിച്ചപ്പോൾ പെൺകുട്ടിയും സമ്മതക്കൊടി കാട്ടിയതോടെ ഇരു കുടുംബങ്ങളും പെട്ടന്ന് തന്നെ കാര്യങ്ങൾ മുന്നോട്ട് നീക്കുകയും ചെയ്തു. ഇരുവരുടേയും സമ്മതത്തോടെ വിവാഹം മംഗളമായി നടന്നതോടെ എല്ലാവരും ഹാപ്പി. അത്ഭുതത്തോടെ വിവാഹ വിവരം അന്വേഷിച്ച് വിളിക്കുന്ന കൂട്ടുകാരോട് തന്റെ ജീവിതത്തിൽ പെട്ടന്ന് സംഭവിച്ച മംഗളകാര്യം വിശദമാക്കുന്ന തിരക്കിലാണ് അനീഷ് .

Loading...

Loading...
Loading...
shares