കൊച്ചി നഗരത്തിൽ എച്ച് ഐ വി പകരാൻ കാരണം ഈ ലഹരിമരുന്നിന്റെ ഉപയോഗം കാരണമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ

Loading...

കളമശേരിയില്‍ എക്സൈസിന്റെ വന്‍ ലഹരിമരുന്നു വേട്ട. എച്ച്‌ഐവി ബാധയ്ക്കു വഴിമരുന്നിടുന്ന കൊച്ചിന്‍ എയ്ഡ്സ് കരിയര്‍ ബൂപ്രെനോര്‍ഫിന്‍ ആംപ്യൂളുകളും നൈട്രാസെപാം ഗുളികകളുമായി ഒരാള്‍ പിടിയില്‍. ഇടപ്പള്ളി ചളിക്കവട്ടം അരിമ്ബൂര്‍ വീട്ടില്‍ സിബിയാണു(38) പിടിയിലായത്. കൊച്ചിയിലെ എച്ച്‌ഐവി ബാധിതരായ യുവാക്കളില്‍ നല്ലൊരു പങ്കിനും രോഗം പകര്‍ന്നു കിട്ടിയത് ഒരേ സിറിഞ്ച് ഉപയോഗിച്ചു പലരില്‍ ബൂപ്രെനോര്‍ഫിന്‍ കുത്തിവച്ചതു മൂലമാണെന്നു കണ്ടെത്തി.

Loading...

ബൂപ്രെനോര്‍ഫിന്‍ ഉപയോഗിച്ചിരുന്നവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ എച്ച്‌ഐവി ബാധിതരാണെന്ന് എക്സൈസ് പറയുന്നു.ആലുവ, കൊടികുത്തിമല ഭാഗത്തുള്ള ഏതാനും യുവാക്കളുമായി ചേര്‍ന്നാണു പ്രതി ലഹരിമരുന്നു വില്‍പന നടത്തിയിരുന്നത്.ഒരിടവേളയ്ക്കു ശേഷമാണ് കൊച്ചിയില്‍ വീണ്ടും ലഹരിമരുന്ന് ആംപ്യൂള്‍ പിടിച്ചെടുക്കുന്നത്.

മുന്‍പ് ഡല്‍ഹിയില്‍ നിന്നു യഥേഷ്ടം ആംപ്യൂളുകള്‍ കേരളത്തിലേക്കു കടത്തിയിരുന്നു.

എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ വന്നതോടെ കടത്തു നിലച്ചിരുന്നു. ഒരു ആംപ്യൂള്‍ കൈവശം വച്ചാല്‍പ്പോലും 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാമെന്നതും ആംപ്യൂള്‍ ഉപയോഗം കുറയാന്‍ കാരണമായി.വരാപ്പുഴ എക്സൈസ് സെപഷല്‍ സ്ക്വാഡ് കളമശ്ശേരി മഞ്ഞുമ്മല്‍ ഭാഗത്തു നടത്തിയ റെയ്ഡിലാണു പ്രതി കുടുങ്ങിയത്. ബൂപ്രെനോര്‍ഫിന്നിന്റെ 6 ആംപ്യൂളുകളും 150 നൈട്രാസെപാം ഗുളികകളും ഇയാളില്‍നിന്നു പിടിച്ചെടുത്തു

Loading...

Loading...
Loading...
shares