അഞ്ചാം മാസത്തിൽ അച്ഛനും അമ്മയും ഉപേക്ഷിച്ചു സ്വന്തം മകളാക്കിയത് അച്ഛന്റെ ഏട്ടനും ഭാര്യയും ഹൃദയം തൊടുന്ന കുറിപ്പ്

Loading...

സ്വന്തം മാതാപിതാക്കൾ പോലും കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന ഇക്കാലത്ത് ജന്മം നൽകാത്ത അച്ഛൻ നൽകുന്ന സ്നേഹത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഒരു പെൺകുട്ടി.

പന്ത്രണ്ടാം ക്ലാസിൽ വെച്ചാണ് തന്റെ ഒപ്പമുള്ളത് സ്വന്തം മാതാപിതാക്കളല്ല എന്ന് ഈ പെൺകുട്ടി തിരിച്ചറിയുന്നത്. ഇളയച്ഛനും ഇളയമ്മയും അഞ്ചാം മാസത്തിലുപേക്ഷിച്ചു. പിന്നീട് തന്നെ ദത്തെടുക്കുകയായിരുന്നു ഇവരെന്ന് പെൺകുട്ടി പറയുന്നു. ഇവരുടെ സ്നേഹത്തിൽ താനെത്ര ഭാഗ്യവതിയാണെന്ന് ഹൃദയത്തിൽ തൊടുന്ന വാക്കുകളിലൂടെ പെൺകുട്ടി കുറിക്കുന്നു.

Loading...

കുറിപ്പ് വായിക്കാം:

എനിക്കിപ്പോഴും ഓർമ്മയുണ്ട് എന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വന്ന ദിവസം എന്റെ അച്ഛൻ ആരോടോ ഫോണിലൂടെ വഴക്കുണ്ടാക്കിയത്. പിന്നീടാണ് അതെന്റെ ഇളയച്ഛനാണെന്ന് ഞാൻ മനസ്സിലാക്കിയത്. അദ്ദേഹം എപ്പോഴും എന്റെ മാതാപിതാക്കളോട് ദേഷ്യത്തോടെയേ പെരുമാറിയിരുന്നുള്ളൂ. അതേപ്പറ്റി ചോദിക്കുമ്പോഴെല്ലാം അച്ഛൻ ഒഴിഞ്ഞുമാറുമായിരുന്നു.

പക്ഷേ അന്ന് ഞാനെന്റെ അമ്മയോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു. അപ്പോൾ അമ്മയാണ് ആ വലിയ സത്യം എന്നോട് പറയുന്നത്, ഇളയച്ഛൻ ആണ് എന്റെ യഥാർഥ അച്ഛൻ എന്ന്. ഞാൻ ഞെട്ടിപ്പോയി. എന്നാൽ ഈ സത്യം നമ്മുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കില്ലെന്ന് അമ്മ ഉറപ്പുനൽകി.

Loading...

അഞ്ചാം മാസത്തിലാണ് എന്റെ മാതാപിതാക്കൾ എന്നെ ഇവർക്ക് കൈമാറുന്നത്. അന്നുമുതൽ കണ്ണിലെ കൃഷ്ണമണി പോലെ എന്ന നോക്കുന്നുണ്ട് ഇവർ. പ്രത്യേകിച്ച് എന്റെ അച്ഛൻ. ഇന്നും എന്റെ സ്കൂളിലെ ആദ്യദിനം എനിക്കോർമ്മയുണ്ട്. എന്നെ സ്കൂളിൽ വിട്ടുപോകാൻ എന്നെക്കാൾ വിഷമം എന്റെ അച്ഛനായിരുന്നു.

എല്ലാത്തിനുംമുകളിൽ എനിക്കായിരുന്നു അച്ഛൻ പരിഗണന നൽകിയിരുന്നത്. ഒന്നും ആവശ്യപ്പെടേണ്ടി വന്നിട്ടില്ല എനിക്ക്, അച്ഛൻ എല്ലാം മനസ്സിലാക്കിയിരുന്നു.

എന്റെ യഥാർഥ മാതാപിതാക്കൾ ഉപേക്ഷിച്ചെന്ന് അറിഞ്ഞപ്പോൾ മുതൽ എനിക്കൊരുപാട് ചോദ്യങ്ങളുണ്ടായിരുന്നു ഉള്ളില്‍. എന്നെ വെറുക്കാൻ മാത്രം എന്ത് തെറ്റാണ് ഞാൻ അവരോട് ചെയ്തത് എന്ന് ഒരിക്കൽ അമ്മയോട് ചോദിച്ചു. അന്നെന്റെ കൈ പിടിച്ച് അമ്മ പറഞ്ഞു, ”അതെന്തുകൊണ്ടാണ് എന്നതിൽ ഒരു കാര്യവുമില്ല. ഞങ്ങൾ നിന്നെ കൈവിട്ട് കളയില്ല. നീ ഞങ്ങളുടെ ജീവിതത്തിൽ അത്രമാത്രം സന്തോഷം കൊണ്ടുവന്നിട്ടുണ്ട്.”

എന്നെ ഉപേക്ഷിച്ചവരോട് എനിക്ക് അതിയായി ദേഷ്യമായിരുന്നു. ഞാനവരോട് വഴക്കുണ്ടാക്കിയിട്ട് പോലുമുണ്ട്. പക്ഷേ പിന്നീട് ഞാൻ ആലോചിച്ചു. എന്റെ ഇപ്പോഴത്തെ മാതാപിതാക്കൾക്ക് ഞാനെത്ര വിലപ്പെട്ടതാണെന്ന്, ഒരിക്കലും അവസാനിക്കാത്ത സ്നേഹം കൊണ്ടെന്നെ മൂടുന്നതെങ്ങനെയെന്ന്. അങ്ങനെ ഞാൻ സമാധാനത്തിലെത്തിച്ചേർന്നു. ഇപ്പോൾ എന്റെ യഥാർഥ മാതാപിതാക്കളോട് എനിക്ക് യാതൊരു പരാതിയുമില്ല. എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് ഇന്ന് എനിക്കറിയാം.

ഇത്രയധികം പിന്തുണയും സ്നേഹവും തരുന്ന കുടുംബത്തെ കിട്ടിയതിൽ അതിയായ സന്തോഷമുണ്ടെനിക്ക്. ഭാവിയിൽ എപ്പോഴെങ്കിലും അവരും എന്റെ മാതാപിതാക്കളും തമ്മിലുള്ള വഴക്ക് അവസാനിക്കുമെന്നും ഞങ്ങളൊരു കുടുംബമായി ഒന്നിച്ച് കഴിയുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

Loading...

Loading...
shares