വീഡിയോ കോളിൽ ലൈവായി ആത്മഹത്യ പ്രതിശ്രുതവരനൊപ്പം ഓടിയെത്തി യുവതി ഒടുവിൽ സംഭവിച്ചത്

Loading...

മു‍ൻ കാമുകിയെ വിഡിയോ കോൾ വിളിച്ച് മരണം ലൈവായി കാണിച്ചുകൊടുത്ത് യുവാവ് ജീവനൊടുക്കി. വിഡിയോ കണ്ട് പരിഭ്രാന്തയായ പെൺകുട്ടി പ്രതിശ്രുത വരനുമായി സംഭവസ്ഥലത്തെത്തി. പക്ഷേ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. ചേർത്തല കടക്കരപ്പള്ളി മാളിയേക്കൽ മോഹനൻ–സിന്ധു ദമ്പതികളുടെ മകൻ ശ്രീരാജ് (25) ആണ് മരിച്ചത്.

പ്രണയനൈരാശ്യത്തെത്തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിന്റെ മനോവിഷമത്തിലായിരുന്നു യുവാവ്.

Loading...

പെൺകുട്ടിയെ വിഡിയോ കോളിൽ വിളിച്ച് തൂങ്ങിമരിക്കുന്നത് ലൈവായി കാണിക്കുകയായിരുന്നു ശ്രീരാജ്. വിഡിയോ കണ്ട് ഭയന്ന പെൺകുട്ടി പ്രതിശ്രുതവരനൊപ്പം ശ്രീരാജിന്റെ വീട്ടിലെത്തി. വീട്ടുകാരെ വിവരമറിയിക്കാൻ ഓടിയെത്തിയ പെൺകുട്ടി കണ്ടത് തൂങ്ങിയ നിലയിലുള്ള ശ്രീരാജിനെയാണ്. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. ഇരുവരും ചേർന്ന് ശ്രീരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതിനിടെ സംഭവമറിഞ്ഞെത്തിയ ചിലര്‍ ആശുപത്രി വളപ്പില്‍ പെണ്‍കുട്ടിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസെത്തിയാണ്‌ രംഗം ശാന്തമാക്കിയത്. ഹോട്ടല്‍ മാനേജ്‌മെന്റ്‌ പഠനം പൂര്‍ത്തിയാക്കിയ ആളാണ്‌ ശ്രീരാജ്‌. മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ കാണിച്ച് യുവാവിന്റെ ബന്ധുക്കള്‍ പരാതി നല്‍കി. പട്ടണക്കാട്‌ പൊലീസ്‌ കേസെടുത്തിട്ടുണ്ട്.

Loading...

Loading...
Loading...
shares