കാലിന്റെ ബലക്ഷയം വകവെയ്ക്കാതെ കിലോമീറ്റർ ദൂരം ഓടി രക്ഷപെടുത്തിയത് ആയിരത്തിലധികം ജീവൻ

Loading...

കാലിന്റെ ബലക്ഷയം വകവെയ്ക്കാതെ കൃഷ്ണ പൂജാരി മൂന്ന് കിലോമീറ്റർ ദൂരം ഓടി രക്ഷപെടുത്തിയത് ആയിരത്തിലധികം ജീവൻ. ഉഡുപ്പി കൊരങ്ങരപ്പാടിയിലെ ഹോട്ടൽ ജീവനക്കാരനാണ് കൃഷ്ണ. കൃഷ്ണപൂജാരിയുടെ വലതുകാലിന് ബലക്കുറവുണ്ടായതിനെത്തുടർന്ന് നടക്കാൻ പോകണമെന്ന് ഡോക്ടർ നിർദേശിച്ചിട്ടുണ്ടായിരുന്നു.

Loading...

ഈ പ്രഭാതസവാരിക്കിടെയാണ് അടുത്തുള്ള റെയിൽപാളത്തിൽ വിള്ളൽ ശ്രദ്ധിക്കുന്നത്. അതുവഴി ഒരു തീവണ്ടി കടന്നുപോയതും വിള്ളൽ വലുതായി. പാളത്തിന്റെ ഈ അവസ്ഥയിൽ അടുത്ത ട്രെയിൻ കടന്നുപോയാൽ വൻ അപകടമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് കൃഷ്ണ പൂജാരി റെയിൽവെ ഓഫീസിലേക്ക് ഓടുകയായിരുന്നു.

വിവരമറിഞ്ഞ് രണ്ട് തീവണ്ടികൾ പിടിച്ചിടാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി. വിള്ളലുണ്ടായ സ്ഥലത്തുനിന്ന് ഏഴു കിലോമീറ്റർ അകലെയുള്ള ഇന്ദ്രാലി റെയിൽവേ സ്റ്റേഷനിലും 16 കിലോമീറ്റർ അകലെയുള്ള പാദുബിദ്രി റെയിൽവേ സ്റ്റേഷനിലുമാണ് വണ്ടി പിടിച്ചിട്ടത്. റെയിൽവേ എൻജിനീയർമാർ വിള്ളലുണ്ടായ സ്ഥലത്തെത്തി തകരാർ പരിഹരിച്ചശേഷമാണ് തീവണ്ടികൾ കടത്തിവിട്ടത്.

Loading...

Loading...
Loading...
shares