അർബുദത്തെ പമ്പ കടത്താൻ അതി നൂതനമായ വിദ്യയുമായി രണ്ടു മലയാളികാൾ..!!

ആധുനിക വൈദ്യ ശാസ്തത്തിന് കനത്ത വെല്ലുവിളി ഉയർത്തി ക്യാൻസർ എന്ന മാരക രോഗം പടർന്നു പന്തലിക്കുകയാണ്. രാജ്യത്തും ആഗോള തലത്തിലും ക്യാൻസർ രോഗികളുടെ നിരക്ക് വർഷാവർഷം കൂടിക്കൊണ്ടിരിക്കുകയാണ്. ജീവിത സാഹചര്യങ്ങളും മറ്റനവധി സാഹചര്യങ്ങളും ക്യാൻസർ എന്ന രോഗത്തിന്റെ വ്യാപനത്തിന് വഴിയൊരുക്കുമ്പോൾ ശ്വാശതമായ ഒരു പരിഹാരത്തിനായി വൈദ്യ ശാസ്ത്ര ലോകം നിരന്തരമായ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ക്യാൻസർ രോഗനിർണയത്തിന് അതി നൂതനവും അത്ഭുതകരവുമായ ഒരു കണ്ടുപിടുത്തവുമായി പ്രവാസി മലയാളികളായ രണ്ടു വിദ്യാർത്ഥികൾ ലോകശ്രദ്ധ പിടിച്ചു പറ്റുന്നത്. ശാസ്ത്രലോകത്തെ അമ്പരപ്പിച്ച ഈ വിപ്ലവകരമായ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളാണ് എന്നതാണ് ഈ കണ്ടുപിടുത്തത്തിന് അത്ഭുതം വർധിപ്പിക്കുന്നത്.

ഫുജൈറ ഔർ ഔൺ ഇംഗ്ലീഷ് സ്കൂളിലെ അലോക് ചെണ്ടമ്പത്ത്, വി സഞ്ജീവ് എന്നീ ഒൻപതാം ക്ലാസുകാരായ മിടുമിടുക്കന്മാരാണ് വൈദ്യശാസ്തത്തിലും ക്യാൻസർ ചികിത്സയിലും നാഴികക്കല്ലായി മാറുന്ന ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. അർബുദം അഥവാ ക്യാൻസർ എന്ന രോഗം ജീവഹാനിയും മാരകവുമായി മാറുന്നതിന്റെ പ്രധാനപ്പെട്ട കാരണം ഈ രോഗം തുടക്കത്തിലേ തിരിച്ചറിയാൻ കഴിയാത്തതു കൊണ്ടാണ്. പ്രാരംഭ ദശയിൽ രോഗം സ്ഥിരീകരിച്ചാൽ 90 ശതമാനം ക്യാൻസറും ചികിത്സിച്ച് ഭേദമാക്കാൻ കഴിയു

ക്യാൻസർ ശരീരത്തിൽ ഉണ്ടായിത്തുടങ്ങുന്ന സമയത്തു തന്നെ വളരെപ്പെട്ടന്ന് ഇവർ കണ്ടെത്തിയ ഉപകരണം നമ്മൾക്ക് മുന്നറിയിപ്പ് നൽകും. വളരെ ചെറിയ ഈ ഉപകരണം ഘടിപ്പിക്കുന്നത് നമ്മുടെ തലയിണയിൽ ആണ്. ഉറങ്ങുമ്പോൾ നമ്മുടെ തലയിൽ നിന്നും ഒലിച്ചിറങ്ങുന്ന വിയർപ്പിനെ എന്നും ഈ ഉപകരണം പരിശോധിക്കും. ക്യാൻസർ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ അത് വിയർപ്പിലൂടെ തിരിച്ചറിയാൻ കഴിയും. ഉടൻ തന്നെ ഈ ഉപകരണം അടിയന്തിരമായ മുന്നറിയിപ്പ് നൽകുകയും ചെയ്യും

ഫ്രണ്ട്‌സ് ഓഫ് ക്യാൻസർ പേഷ്യന്റ്സ് എന്ന സന്നദ്ധ സംഘടന ദുബായ് ആസ്ഥാനമായി സംഘടിപ്പിച്ച ചടങ്ങിൽ മുൻകൂട്ടി ക്യാൻസർ കണ്ടെത്തുന്ന ഉപകരണങ്ങളുടെ ഒരു മത്‌സരം നടത്തുകയും. ലോകത്തെല്ലായിടത്തും നിന്നുമുള്ള സാങ്കേതിക വിദ്യകളെ സംയോജിപ്പിച്ച് നിർമ്മിച്ച നൂതനമായ 75 ഉപകരണങ്ങളെ പിന്തളളി ഈ ഉപകരണം വിജയകിരീടം ചൂടുകയായിരുന്നു. എന്നും ഉപയോഗിക്കുന്ന തലയിണയ്ക്കുള്ളിൽ ഘടിപ്പിക്കുന്ന ഈ യന്ത്രം എളുപ്പം ജലാംശം വലിച്ചെടുക്കുകയും വിയർപ്പിലുള്ള നേരിയ ഘടനാ വ്യത്യാസങ്ങൾ തിരിച്ചറിയുകയും സെൻസറുകൾ മുഖേനെ നിർദേശങ്ങൾ മൈക്രോ കോൺട്രോളറുമായി ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഡിസ്‌പ്ലേയിൽ വിവരങ്ങൾ തെളിയുകയും ചെയ്യും.

വിപണിയിൽ എത്തുമ്പോൾ, ഇത്രയും നൂതനവും സൂക്ഷ്മവുമായ ഉപകരണങ്ങൾ ഘടിപ്പിച്ച ഈ ഉപകരണത്തിന്റെ വിലയായി ഇവർ പ്രതീക്ഷിക്കുന്നത് കേവലം 2000 രൂപയിൽ താഴെയായിരിക്കും എന്നതാണ് ഇതിലെ ഏറ്റവും വലിയ മേന്മ. ഏതൊരു സാധാരണക്കാരനും സ്വന്തമാക്കാൻ കഴിയുന്ന വിലയ്ക്ക് ഇത്രയും അമൂല്യമായ ഒരു ഉപകരണം വിപണിയിൽ ഇറങ്ങാൻ ഇനി അധികനാൾ വേണ്ടിവരില്ല എന്നാണ് അറിവ്. എന്തായാലും ക്യാൻസർ രോഗ നിർണ്ണയത്തിൽ ഈ “തലയിണ യന്ത്രം” ലോകമൊട്ടുക്കും വിപ്ലവം സൃഷ്ട്ടിക്കാൻ ഒരുങ്ങുകയാണ്. അതിന്റെ കണ്ടുപിടുത്തത്തിന് പിന്നിലെ അസാമാന്യ ബുദ്ധി രണ്ട് മലയാളികളുടേതാണെന്നതിൽ നമ്മൾക്ക് അഭിമാനിക്കാം.

ആർട്ടിക്കിൾ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ..

shares