കളിക്കുന്നതിനിടയില്‍ അനുജനെ ആക്രമിച്ച പുലിയ തലങ്ങും വിലങ്ങും തല്ലി അനുജനെ രക്ഷിച്ച് 14കാരന്‍ ജ്യേഷ്ഠന്‍

Loading...

കളിക്കുന്നതിനിടയില്‍ അനുജനെ ആക്രമിച്ച പുലിയ തലങ്ങും വിലങ്ങും തല്ലി അനുജനെ രക്ഷിച്ച് 14കാരന്‍ ജ്യേഷ്ഠന്‍. ഈ ധീരന് നിറകൈയ്യടികളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയും നാടും നല്‍കുന്നത്. മുംബൈ താനെയിലെ മുറാദാബാദിലെ കര്‍പ്പത് വാഡിയിലാണ് സംഭവം.

നരേഷ് കാലുറാം ഭാല എന്ന 14 കാരന്‍ ബന്ധുവായ ഏഴുവയസ്സുകാരന്‍ ഹര്‍ഷദ് വിത്താല്‍ ഭാലയെയാണ് രക്ഷപ്പെടുത്തിയത്. മുര്‍ബാദ് വനത്തിന് സമീപത്തെ മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു നരേഷും ഹര്‍ഷദും.

Loading...

സമീപത്തെ വയലില്‍ മുത്തശ്ശി ജോലി ചെയ്യുന്നതിനിടയില്‍ കാട്ടിലെ പഴങ്ങള്‍ പറിച്ചു നടക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഇരുവര്‍ക്ക് നേരെയും പുലി ചാടുകയായിരുന്നു. നരേഷിന് നേരെയാണ് പുലി ആദ്യം ചാടി വീണത്.

എന്നാല്‍ നരേഷ് ഉടന്‍ തന്നെ മാറി കളഞ്ഞു. ഇതോടെ പുലി അനുജന്‍ ഹര്‍ഷദ് വിത്താലിനു നേരെ തിരിയുകയായിരുന്നു. എന്നാല്‍ ഹര്‍ഷദിന് രക്ഷപ്പെടാനായില്ല. പുലി പിടിച്ച് കടിക്കാന്‍ ശ്രമം നടത്തവെ കൈയ്യില്‍ കിട്ടിയ കല്ലും വടിയും മറ്റും ഉപയോഗിച്ച് നരേഷ് പുലിയെ തലങ്ങും വിലങ്ങും തല്ലുകയായിരുന്നു.

അനുജന്റെ പിടി വിടും വരെ പുലിയെ അസാമാന്യ ധൈര്യത്തോടെ നരേഷ് നേരിടുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ നിസാര പരിക്കുകള്‍ ഒള്ളൂ ഇവര്‍ക്ക്. രണ്ട് മക്കളുടെയും കരച്ചില്‍ കേട്ട് സംഭവ സ്ഥലത്തേയ്ക്ക് മുത്തശ്ശിയും ഓടിയെത്തിയിരുന്നു.

അവരും ആയുധങ്ങളുമായി പുലിയെ നേരിട്ടു. ഇതോടെ പുലി ഓടി ഒളിക്കുകയായിരുന്നു. സ്വന്തം ജീവന്‍ പണയം വെച്ച് കുഞ്ഞനുജന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തിയ നരേഷിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. നിറകൈയ്യടികളാണ് ആ ധീരതയ്ക്ക് നല്‍കുന്നത്.

Loading...

Loading...
Loading...
shares