സൗമ്യ ആക്രമണം പ്രതീക്ഷിച്ചു മകനോട് പറഞ്ഞത് ഇങ്ങനെ മൊഴിയിൽ തെളിയുന്ന കാര്യങ്ങൾ

Loading...

മാവേലിക്കര വള്ളികുന്നത്ത് പൊലീസുകാരന്‍ കൊലപ്പെടുത്തിയ വനിതാ സിവില്‍ പൊലീസ് ഒാഫിസര്‍ സൗമ്യക്ക് അജാസിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മകന്റെ മൊഴി. അജാസ് നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അജസാണ് കാരണം എന്ന് പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ പോലീസിനോട് പറയാൻ പറഞ്ഞിരുന്നുവെന്നും മകന്റെ മൊഴി. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നടക്കും. ആശുപത്രിയില്‍ ചികില്‍സയിലുളള പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

Loading...

ആലുവ ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പ്രതി അജാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്നേഹബന്ധത്തിലുണ്ടായ ഉലച്ചിലാണ് മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന.ആസൂത്രിതവും ക്രൂരവുമായിരുന്നു കൊലപാതകം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സ്കൂട്ടറില്‍ പുറത്തേക്ക് പോവുകയായിരുന്ന സൗമ്യയെ വഴിയില്‍ കാത്തിരുന്ന പ്രതി കാറിച്ചുവീഴ്ത്തി. ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വടിവാളുകൊണ്ട് വെട്ടി താഴെയിട്ടു. കയ്യില്‍ ഒരു കത്തിയും ചെറിയ വാളും പ്രതി കരുതിയിരുന്നു. പിന്നീട് കുപ്പിയിലുണ്ടായിരുന്ന പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ സൗമ്യ പ്രതിയെ കെട്ടിപ്പിടിച്ചു. അങ്ങിനെയാണ് പ്രതിക്ക് പൊള്ളലേറ്റത്. അജാസിന്റെ വസ്ത്രങ്ങള്‍ കത്തുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു. ബഹളംകേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ വളയുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത്

സൗമ്യ തല്‍ക്ഷണം മരിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയിലേക്ക് മാറ്റി. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനാണ് അജാസ്. സൗമ്യയും അജാസും നേരത്തെ കൊച്ചിയില്‍ ഒരുമിച്ച് ജോലിചെയ്തിട്ടുണ്ട്. സ്നേഹബന്ധത്തിലുണ്ടായ ഉലച്ചിലാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.

Loading...

Loading...
Loading...
shares