പച്ചയായ മനുഷ്യൻ യഥാർത്ഥ പോരാളി ഇദ്ദേഹമാണ് സോഷ്യൽ മീഡിയയിൽ തരംഗമായ കുറിപ്പ്

Loading...

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് റിയു റോയ് എന്ന യുവാവ് ഫേസ്‌ബുക്കിൽ എഴുതിയ ഒരു പപ്പട കച്ചവടക്കാരനായ സൗജന്യമായി ആരുടേയും സഹായം സ്വീകരിക്കാതെ സ്വയം അദ്ധ്വാനിക്കുന്നത് മാത്രമേ തനിക്ക് ആവശ്യമുള്ളൂ എന്ന് ധീരമായി നിലപാട് എടുത്ത ഒരു പച്ചയായ മനുഷ്യനെ കുറിച്ചാണ് കുറിപ്പ് വായിക്കാം ഒരു പച്ചയായ മനുഷ്യൻ, യെഥാർത്ഥ പോരാളി

ഈ ആളെ അറിയാവുന്നവർ സഹായിക്കുക. കാശു കൊടുത്തു അയാളെ സഹായിക്കുവാൻ കഴിയില്ല, അയാൾ വാങ്ങില്ല. ചിലപ്പോ ഒരു ജോലി അയാൾ സ്വീകരിക്കുമായിരിക്കും, അറിയില്ല .. വിശദമായി താഴെ എഴുതുന്നു.

Loading...

ഇന്ന് ഉച്ചക്ക് ഏകദേശം രണ്ടുമണിക്ക് റാന്നിയിൽ വീട്ടിൽ ഈ മനുഷ്യൻ വന്നത് മെഴുകുതിരിയും പപ്പടവും വിൽക്കുവാനാണ്. സാധാരണ മാർക്കറ്റിംഗ് ആളുകൾ പറയും പോലെ പപ്പടവും മെഴുകുതിരിയും വാങ്ങാമോ എന്ന് അഭ്യർത്ഥിച്ചു. വേണ്ട എന്ന് പറഞ്ഞപ്പോൾ കണ്ണിനു കാഴ്ച കുറവുള്ള ആളാണ്, കുടുംബം പോറ്റണം, രാവിലെ തൊട്ടുള്ള വിൽപ്പനയാണ് ഇതുവരെ ഒന്നും കഴിച്ചിട്ടില്ല, ഒരു പപ്പടവും മൂന്ന് മെഴുകുതിരിയും മാത്രമേ ബാക്കിയുള്ളൂ തുടങ്ങിയ സാധാരണ sentimental dialogues പറഞ്ഞപ്പോൾ ആദ്യം കള്ളത്തരം ആണ് എന്ന് തോന്നി. എങ്കിലും പപ്പടം വാങ്ങാം എന്ന് വച്ചു. വില 60 രൂപ. 100 രൂപ കൊടുത്തു ബാക്കി വച്ചോ എന്ന് പറഞ്ഞപ്പോൾ മുതൽ ഈ മനുഷ്യൻ ഞങ്ങളെ ആശ്ചര്യപ്പെടുത്തുവാൻ തുടങ്ങി.

കൊടുത്ത 100 രൂപ കണ്ണിന്റെ അടുത്ത് വച്ചു സൂഷ്മമായി നോക്കി ഉറപ്പുവരുത്തിയതിനു ശേഷം ബാക്കി തരുവാൻ അയാൾ പഴ്സിൽ പരതി. ചില്ലറ ഇല്ലാത്തതിനാൽ ഒരു മെഴുകുതിരി തന്നോട്ടെ എന്ന് അദ്ദേഹം ചോദിച്ചു. മെഴുകുതിരി വേണ്ട ബാക്കി വച്ചോ എന്ന് എത്ര പറഞ്ഞിട്ടും അയാൾ കേട്ടില്ല. അധ്വാനിക്കാതെ ലഭിക്കുന്ന ഒരു രൂപ പോലും വേണ്ട എന്ന് മാത്രമല്ല ബാക്കിയായി തരുന്ന മെഴുകുതിരി വേണ്ട എങ്കിൽ പപ്പടവും വാങ്ങേണ്ട എന്ന് പറഞ്ഞു. എത്ര നിർബന്ധിച്ചിട്ടും അയാളുടെ നിലപാട് മാറാത്തത് കൊണ്ടു പപ്പടവും ഒരു മെഴുകുതിരിയും വാങ്ങി. കൂടെ ഒരു രണ്ടായിരം രൂപ പോക്കറ്റിൽ തിരുകി. ആ നോട്ടു എടുത്തു കണ്ണിന്റെ അടുത്ത് വച്ചു സൂക്ഷ്മമായി നോക്കിയതിനു ശേഷം തിരികെ തന്നിട്ട് പറഞ്ഞു രണ്ടായിരം അല്ല രണ്ടു ലക്ഷം രൂപ തന്നാലും വാങ്ങില്ല, അധ്വാനിച്ചു ലഭിക്കുന്നത് മാത്രമേ അയാൾക്ക്‌ വേണ്ടു എന്ന്.

ഇതിനിടയിൽ സംഭാഷണം കേട്ടു വിശ്രമിച്ചു കൊണ്ടിരുന്ന പപ്പാ എണിറ്റു വന്നു. പപ്പാ നിർബന്ധിച്ചിട്ടും അയാൾ രൂപ വാങ്ങിയില്ല. പപ്പയെ വളരെ അടുത്ത് കണ്ടപ്പോ അച്ഛനാണെന്നും, പണ്ടെങ്ങോ രാത്രിയിൽ ബസ് കിട്ടാതെ മല്ലപ്പള്ളിയിൽ നിന്നപ്പോ റാന്നി വരെ പപ്പാ ലിഫ്റ്റ് കൊടുത്ത കാര്യവും അയാൾ ഓർത്തെടുത്തു. കാശു വാങ്ങാത്തതു കൊണ്ട് ദേഷ്യം തോന്നരുത് എന്നും രണ്ടായിരം രൂപ തിരികെ വാങ്ങിക്കാതെ വീട്ടിൽ നിന്നും പോകില്ല എന്നും പറഞ്ഞു നിലത്തിരിക്കുവാൻ തുടങ്ങി.

Loading...

കാഴ്ച കുറവായതിനാൽ ഒരു ജോലിയും ലഭിക്കില്ല എന്നും എന്നെങ്കിലും ദൈവം സ്ഥിതി മാറ്റിയാൽ അന്ന് മതി സൗഭാഗ്യങ്ങൾ എന്നും അയാൾ പറഞ്ഞു. എന്നും രാവിലെ പ്രാർത്ഥിക്കുമെന്നും ഒരു ദിവസം ദൈവം അയാളുടെ സ്ഥിതി മാറ്റുമെന്നും വളരെ ദൃഢതയോടും ആത്മവിശ്വാസത്തോടും അയാൾ പറഞ്ഞു. എവിടെയാണ് വീട് എന്ന് കൃത്യമായി പറഞ്ഞില്ലെങ്കിലും വീട്ടിൽ രണ്ടു കുട്ടികൾ ഉണ്ടെന്നും എല്ലാ ദിവസത്തെയും കാര്യങ്ങൾ ദൈവം കൃത്യമായി നടത്തുന്നുണ്ടെന്നും ഇനിയും നടത്തും എന്ന് പറഞ്ഞു അയാൾ രൂപ എന്റെ മകന്റെ കയ്യിൽ കൊടുത്തു. ഇങ്ങനെയൊക്കെയാണ് ദൈവം സഹായിക്കുന്നതെന്നും ദൈവം പറഞ്ഞിട്ടാണ് തരുന്നതെന്നു പറഞ്ഞിട്ടും അയാൾ ചെവികൊണ്ടില്ല . അവസാനം ഒരു നിവർത്തിയും ഇല്ലാതെ നിസഹായനായി രൂപ തിരിച്ചു വാങ്ങുവാൻ നിർബന്ധിതൻ ആയി. അയാളുടെ കയ്യിൽ ബാക്കി ഉണ്ടായിരുന്ന രണ്ടു മെഴുകുതിരി കൂടി വാങ്ങി സഹായിക്കുവാനെ സാധിച്ചുള്ളൂ. ഭക്ഷണം എങ്കിലും കഴിച്ചിട്ട് പോ എന്ന് പറഞ്ഞിട്ടും അയാൾ കേട്ടില്ല. കാലി ബാഗും തൂക്കി തിരികെ അയാൾ നടന്നു പോയപ്പോ പപ്പയുടെയും അമ്മയുടെയും ഭാര്യയുടെയും കണ്ണുകൾ നനഞ്ഞിട്ടുണ്ടായിരുന്നു.

ഒന്നും കൂടുതൽ ചെയ്യുവാൻ കഴിയാത്തതിന്റെ കുറ്റബോധം അവശേഷിച്ചിരുന്നതിനാൽ കൂടുതൽ വിവരം ചോദിച്ചറിയാൻ കാറും എടുത്തു പുറകെ പോയി. ഇട്ടിയപ്പാറ ജംഗ്ഷൻ എത്തും മുൻപ് കണ്ടു, കാറിൽ കയറ് എവിടെ ആണെങ്കിലും വീട്ടിൽ കൊണ്ട് വിടാം എന്ന് പറഞ്ഞിട്ടും അയാൾ കേട്ടില്ല. എല്ലാറ്റിനും നന്ദി എന്ന് പറഞ്ഞിട്ട് ഒരു ചിരിയും നൽകി അയാൾ നടന്നു പോയി. ഇത്രയും വലിയ മനുഷ്യന്റെ ഒരു ഫോട്ടോ എങ്കിലും എടുക്കണം എന്ന് കരുതി പുറകെ പോയി കാറിൽ ഇരുന്നു പുള്ളി അറിയാതെ ഈ ഫോട്ടോ എടുത്തു. ഇടക്ക് നോക്കി എങ്കിലും കാഴ്ച കുറവായതിനാൽ പാവത്തിന് മനസ്സിലായിട്ടുണ്ടാവില്ല..

വളരെ കഷ്ടപ്പാടിനും ബലഹീനതക്കും ഇടയിലും അർഹിക്കാത്ത ഒരു രൂപ പോലും വാങ്ങിക്കാത്ത ഇത്രയും പച്ചയായ ഒരു മനുഷ്യനെ ആദ്യമായി ആണ് കാണുന്നത്. ഈ പോസ്റ്റ് ഇട്ടതിനു കാരണം ആർക്കെങ്കിലും പുള്ളിയെ കുറിച്ച് കൂടുതൽ അറിയാമെങ്കിൽ, ഏതെങ്കിലും മാർഗത്തിൽ പുള്ളിയെ സഹായിക്കാൻ കഴിയുമെങ്കിൽ കഴിയട്ടെ എന്ന് കരുതിയാണ്. പുള്ളി സ്വപ്നം കാണുന്ന, ദൈവം പുള്ളിയുടെ സ്ഥിതി മാറ്റുന്ന ആ ദിവസം പുള്ളിക്ക് സമ്മാനിക്കുവാൻ ആർക്കെങ്കിലും കഴിഞ്ഞാലോ.. കഴിയട്ടെ എന്ന് ആശിക്കുന്നു..

Loading...

Loading...
shares