എക്സ് എംപി എന്ന ബോർഡുമായി സമ്പത്ത് അഴകിയ രാവണൻ ആണെന്ന് നാട്ടുകാരും സോഷ്യൽ മീഡിയയും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ സി.പി.എമ്മിന്റെ മുന്‍ എം.പിമാര്‍ക്ക് നില തെറ്റിയ അവസ്ഥയിലാണെന്നാണ് പൊതു സംസാരം. മുസ്ലിം ലീഗിലെയും കോണ്‍ഗ്രസിലെയും പ്രവര്‍ത്തകര്‍ തന്നെ ഫോണ്‍വിളിക്കുന്നുവെന്നും തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു എം.ബി. രാജേഷിന്റെ പരിഭവം. ഈ പരിഭവത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് കണക്കിന് ട്രോളും ഏറ്റുവാങ്ങി. ഇപ്പോഴിതാ മറ്റൊരു സി.പി.എം മുന്‍ എം.പിയുടെ വാഹനവും അതിലെ ബോര്‍ഡുമാണ് കൗതുകമാകുന്നത്.

സ്വന്തം കാറില്‍ വലിയൊരു ബോര്‍ഡും സ്ഥാപിച്ചാണ് ഡോ.എ. സമ്പത്ത് യാത്ര. ബോര്‍ഡിലെ വാചകം ഇങ്ങനെ ‘Ex. MP’ അതായത് തോറ്റ എം.പിയെന്നൊക്കെ പറയുന്ന പോലെയാണെന്നാണ് നാട്ടുകാരുടെ ഇതിനോടുള്ള കമന്റ്. എന്തുതന്നെയായാലും യാത്രപോകുന്നിടത്തൊക്കെ ആളുകള്‍ക്ക് കൗതുക കാഴ്ച്ചയൊരുക്കുന്ന തോറ്റ എം.പി ഡോ. എ. സമ്പത്തിന്റെ മാതൃക സി.പി.എമ്മിന്റെ ബാക്കിയുള്ള തോറ്റ എം.പിമാരും പിന്‍പറ്റുമോ എന്ന് കാത്തിരിക്കുകയാണ് മലയാളികൾ

കാറിന്റെ എക്‌സ് എം.പി ബോര്‍ഡ് വൈറലായിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ട്രോളുകളും വിമര്‍ശനങ്ങളുമായാണ് എക്‌സ് എം.പി ബോര്‍ഡിനെ സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്. ചില ഉദാഹരണങ്ങള്‍ താഴെ..

shares