മാതാപിതാക്കൾ ജീവിത കാലം മുഴുവൻ കണ്ണീരൊഴുക്കാതിരിക്കാൻ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം

Loading...

സ്‌കൂളുകൾ തുറന്നുകഴിഞ്ഞു നമ്മുടെ കുട്ടികൾ സ്‌കൂളിലേക്കും പോയിത്തുടങ്ങി മുൻപത്തെ കാലമൊന്നുമല്ല ഇപ്പോൾ മക്കളെ സ്‌കൂളിലേക്ക് അയച്ചാൽ തിരിച്ചുവരുന്നതുവരെ ആധിയാണ് മാതാപിതാക്കളുടെ മനസ്സിൽ അതിന് കാരണവുമുണ്ട് ഇന്ന് നമ്മുടെ കുട്ടികൾ ചതി കുഴികളിൽ വീഴ്ത്തുന്നതും ഇതേ സ്‌കൂൾ സമയത്തെ കൂട്ടുകെട്ടുകളാണ് എന്തൊക്കെ കാര്യങ്ങൾ മാതാപിതാക്കൾ അറിഞ്ഞിരിക്കണം എല്ലാവരും മുഴുവൻ വായിക്കുക പരമാവധി ഷെയർ ചെയ്യുക മറ്റുള്ളവർക്കും ഉപകാരപ്രദമാകട്ടെ ഈ അറിവുകൾ

മാതാപിതാക്കൾ ആഴ്ചയിൽ ഒരുവട്ടമെങ്കിലും കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾ സന്ദർശിക്കണം സമയം കിട്ടുന്നില്ല എങ്കിൽ കർശനമായി മാസത്തിൽ എത്തി കുട്ടികളുടെ കാര്യങ്ങൾ അന്വേഷിക്കുകയും അവർ സ്‌കൂളിൽ എത്തുന്ന സമയം വീടുകളിൽ നിന്നും പുറപ്പെടുന്ന സമയം എല്ലാം പരിശോധിക്കണം ക്ലാസ്സ് ടീച്ചർ പ്രഥമാധ്യാപകൻ എന്നിവരുമായി കുട്ടിയെ കുറിച്ചുള്ള കാര്യങ്ങൾ പങ്ക് വയ്ക്കണം.

Loading...

കുട്ടി സ്‌കൂളിൽ എത്തേണ്ടത് വാഹനത്തിലാണെങ്കിൽ അതിനായുള്ള സുരക്ഷിതമായ വാഹന സൗകര്യം ഉറപ്പ് വരുത്തണം അധികാരികൾ നിശ്ചയിച്ചുള്ളതിനേക്കാൾ കുട്ടികളെ വാഹനത്തിൽ കയറ്റുന്നുണ്ടോ എന്ന കാര്യവും നമ്മൾ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട് സ്‌കൂൾ ബസുകളെ ആശ്രയിക്കുന്നവർ നിർബന്ധമായും ബസ് ഡ്രൈവർ ബസിലെ മറ്റ് ജീവനക്കാർ ബസിന്റെ കാര്യങ്ങൾ നോക്കുന്ന ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ നമ്പറുകൾ സൂക്ഷിക്കേണ്ടതും ആവശ്യമായ സന്ദർഭങ്ങളിൽ അവരുമായി ബന്ധപ്പെടേണ്ടതുമാണ്.

കൂടാതെ കുട്ടിയുടെ ഡയറിയിൽ വീട് അഡ്രെസ്സ് രക്ഷിതാവിന്റെ ഫോൺ നമ്പർ അടുത്തുള്ള പോലീസ് സ്റ്റേഷൻ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം നിങ്ങളുടെ ഫോൺ നമ്പർ കുട്ടിക്ക് മനഃപാഠമായിരിക്കണം അപരിചിതരോട് ഇക്കാര്യങ്ങൾ പങ്കുവയ്ക്കരുതെന്ന് പ്രത്യേകം പറയേണ്ടതുണ്ട്.കുട്ടികളുടെ സ്‌കൂൾ ബാഗ് പരിശോധിക്കുന്നത് ശീലമാക്കുക.

അസ്വാഭാവികമായി എന്തെങ്കിലും സാധനങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ കണ്ടാൽ അക്കാര്യം അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരിക അവരെ വഴക്ക് പറഞ്ഞു മാനസികമായി തളർത്താതെ വളരെ തന്മയത്തത്തോടെ ഇതിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുക കുട്ടികൾക്ക് ആവശ്യമായ പണം മാത്രം നൽകുക ആവശ്യമായ വാങ്ങി അനിവാര്യമാണെങ്കിൽ മാത്രം കൂടുതൽ പണം നൽകുക കുട്ടി സ്‌കൂളിൽ നൽകുന്നതിനായി പണം ആവശ്യപ്പെടുമ്പോൾ കഴിയുമെങ്കിൽ കുട്ടി അറിയാതെ തന്നെ ടീച്ചറുമായി ബന്ധപ്പെട്ട് ആയത് ഉറപ്പ് വരുത്തണം.

Loading...

ചെറിയ കാര്യങ്ങൾ പോലും താങ്ങാനാവാത്ത ഇന്നത്തെ കുട്ടികൾ

പണ്ടൊക്കെ കുട്ടികളെ സ്‌കൂളിൽ വെച്ച് അധ്യാപകർ വഴക്ക് പറഞ്ഞാലോ വീട്ടിൽ വച്ച് മാതാപിതാക്കൾ ദേഷ്യം പിടിച്ചാലോ ഒന്നും അധികമായി അത് അവരെ ബാധിച്ചിരുന്നില്ല അത് അംഗീകരിക്കാനും ഉൾക്കൊള്ളാനും അവർക്ക് കഴിഞ്ഞിരുന്നു എന്നാൽ ഇന്നാകെ കഥ മാറി ഒന്ന് ചീത്ത പറഞ്ഞാൽ മതി അതോടെ തളർന്നു വീഴും നമ്മുടെ കുട്ടികൾ അതോടെ സങ്കടവും വിഷമവുമായി ആകെ ക്ഷീണിച്ചു പോകുന്നു അവർ.

മാതാപിതാക്കളെ സംബന്ധിച്ചെടുത്തോളം എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും അവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. പണ്ടൊക്കെ ഒരു കുട്ടിക്ക് സ്വപ്നത്തില്‍ പോലും കാണാന്‍ സാധിക്കാത്ത സൗകര്യങ്ങളാണ് ഇന്ന് ഓരോ കുട്ടികള്‍ക്കും മാതാപിതാക്കള്‍ ഒരുക്കികൊടുക്കുന്നത്. പക്ഷെ അത്തരം സൗകര്യങ്ങളുടെ ആധിക്യം തന്നെയാണ് കുട്ടികളെ ഈ രീതിയില്‍ ആക്കിത്തീര്‍ക്കുന്നത്.

രാവിലെ സ്‌കൂള്‍ബസ്സില്‍ വീട്ടില്‍ നിന്നിറങ്ങുന്നു. വലിയ ബാഗും അതില്‍ ഒരു നൂറ് പുസ്തകങ്ങളും ചുമന്നുകൊണ്ട് സ്‌കൂളില്‍ എത്തുമ്പോള്‍ മുതല്‍ വൈകും വരെ പഠനത്തോട് പഠനമാണ്. ക്ലാസ് കഴിഞ്ഞു തിരിച്ചു വീട്ടില്‍. തുടര്‍ന്ന് ട്യൂഷന്‍. തുടര്‍ന്ന് ഭക്ഷണം. വീണ്ടും പഠിത്തം. അവസാനം ഉറക്കം. ഒഴിവുദിവസങ്ങളിലും ടൂഷന്‍. കളിക്കാനോ മറ്റു ഉല്ലാസങ്ങള്‍ക്കോ സാമ്യം വളരെ കുറവ്. പൊതുസമൂഹവുമായി ഇടപെടാനുള്ള അവസരങ്ങള്‍ അതിലും കുറവ്. സാഹചര്യങ്ങള്‍ മനസ്സിലാക്കാനും അവയോട് സ്വയം പ്രതികരിക്കാനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നില്ല.

എല്ലാം മാതാപിതാക്കള്‍ തന്നെ ചെയ്തുകൊടുക്കുന്നു. ഇത് കുട്ടികളെ സംബന്ധിച്ചെടുത്തോളം പിന്നീട് തനിയെ ഒരു തീരുമാനം എടുക്കേണ്ട ഘട്ടം വരുമ്പോള്‍ ഏറെ വിഷമകരമായതാക്കുന്നു. അങ്ങനെ സ്വന്തമായ ഒരു തീരുമാനം എടുക്കാന്‍ പറ്റാതെ സാഹചര്യങ്ങള്‍ക്കൊത്ത് കാര്യങ്ങള്‍ നീക്കാന്‍ കഴിയാതെ വരുന്ന കുട്ടികള്‍ പല അബദ്ധങ്ങളും മണ്ടത്തരങ്ങളും കാണിച്ചുകൂട്ടുന്നു. അങ്ങനെ ചെറിയൊരു വിഷം വരുമ്പോഴേക്കും അത് അവരെ ജീവനൊടുക്കുന്നതിലേക്ക് വരെ എത്തിപ്പിക്കുകയും ചെയ്യുന്നു.

Loading...

Loading...
shares